നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല...

Scan the qr code to link to this page

ഹദീസ്
വിശദീകരണം
വിവർത്തനം പ്രദർശിപ്പിക്കുക
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
വിഭാഗങ്ങൾ
കൂടുതൽ
അബൂ അബ്‌ദു റഹ്‌മാൻ അസ്സുലമി (റഹി) പറയുന്നു: ഞങ്ങൾക്ക് ഖുർആൻ പാരായണം പഠിപ്പിച്ചു തരാറുണ്ടായിരുന്ന നബി -ﷺ- യുടെ സ്വഹാബികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല. അവർ പറയുമായിരുന്നു: "ഞങ്ങൾ അറിവും പ്രവർത്തനവും (ഒരുമിച്ചാണ്) പഠിച്ചത്."
ഹസൻ - അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് ഖുർആനിലെ പത്ത് ആയത്തുകളായിരുന്നു പഠിക്കാനായി എടുക്കാറുണ്ടായിരുന്നത്. അതിലുള്ള അറിവും, അവ എങ്ങനെ പ്രാവർത്തികമാക്കണമെന്നതും വ്യക്തമായി പഠിച്ചെടുക്കുന്നത് വരെ അവർ അടുത്ത ഭാഗത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നില്ല. അതിനാൽ വിജ്ഞാനവും പ്രവർത്തനവും അവർ ഒരുമിച്ചാണ് പഠിച്ചത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്വഹാബികളുടെ ശ്രേഷ്ഠതയും അവർക്ക് ഖുർആൻ പഠനത്തിലുണ്ടായിരുന്ന താൽപര്യവും.
  2. വിശുദ്ധ ഖുർആനിൻ്റെ പഠനം അതിലുള്ള വിജ്ഞാനം നേടിയെടുത്തു കൊണ്ടും, അതിലുള്ളത് പ്രാവർത്തികമാക്കി കൊണ്ടുമായിരിക്കണം. അതല്ലാതെ കേവലം ഖുർആൻ പാരായണം നടത്തുകയും മനപാഠമാക്കുകയും ചെയ്തു കൊണ്ടല്ല.
  3. പ്രവർത്തനത്തിലേക്കും പ്രബോധനത്തിലേക്കും പ്രവേശിക്കുന്നതിന് മുൻപ് വിജ്ഞാനം നേടുകയാണ് വേണ്ടത്.

വിഭാഗങ്ങൾ

അയക്കൽ വിജയകരമായി പൂർത്തിയായി